‘എമ്പുരാന്‍’ തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് ‘ലൂസിഫര്‍’ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. മാര്‍ച്ച് 27ന് എമ്പുരാന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ലൂസിഫര്‍ തിയേറ്ററുകളിലെത്തും. മാര്‍ച്ച് 20ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റീ റിലീസിനോട് അനുബന്ധിച്ച് ലൂസിഫറിന്റെ ട്രെയ്‌ലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി കഴിഞ്ഞു. മലയാള സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ട്രെയ്‌ലറുകളില്‍ ഒന്നായിരുന്നു ലൂസിഫറിന്റെത്.
റീ റിലീസിനോട് അനുബന്ധിച്ച് പുതിയ ട്രെയ്‌ലര്‍ കട്ട് ആണ് പുറത്തിറക്കിയിരിക്കുന്നത്. 2.01 മിനിറ്റ് ആണ് പുറത്തെത്തിയ ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ വലിയ ഹൈപ്പിലെത്തിയ ലൂസിഫര്‍ പ്രതീക്ഷ പോലെ തന്നെ വന്‍ ഹിറ്റായി മാറുകയും ചെയ്തു. 2019ല്‍ മാര്‍ച്ച് 28ന് ആയിരുന്നു ലൂസിഫര്‍ ആദ്യം തിയേറ്ററുകളില്‍ എത്തിയത്. 30 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ 127 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.
അതേസമയം, മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ എമ്പുരാന്റെ ഷോ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയിരുന്നു. പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുത്തിട്ടുണ്ട്.
TAGS : ENTERTAINMENT
SUMMARY : Lucifer returns to theaters; re-release trailer arrives
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…