നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു.
മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സംവിധായക വേഷത്തിൽ അരങ്ങേറിയ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ സീക്വൽ ആയി ഇറങ്ങുന്ന എമ്പുരാൻ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2019 ലാണ് എമ്പുരാൻ പ്രഖ്യാപിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ടീസർ ലോഞ്ചിന് ഈ ദിവസം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.
അബ്റാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിനു വേണ്ടി ആകാംക്ഷയോെടയാണ് ആരാധാകർ കാത്തിരിക്കുന്നത്. 2023 ഒക്ടോബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് . ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്.
ഛായാഗ്രഹണം: സുജിത്ത് വാസുദേവ്. സംഗീതം: ദീപക് ദേവ്, എഡിറ്റിംഗ്: അഖിലേഷ് മോഹൻ, കലാസംവിധാനം: മോഹൻദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സുരേഷ് ബാലാജി, ജോർജ് പയസ്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വാവ, ക്രിയേറ്റീവ് ഡയറക്ടർ: നിർമൽ സഹദേവ്, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ആക്ഷൻ ഡയറക്ടർ: സ്റ്റണ്ട് സിൽവ.
<BR>
TAGS : EMPURAN | MOHANLAL
SUMMARY : Mammootty released the teaser of Empuran
ബെംഗളൂരു: കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന കന്നഡ രാജ്യോത്സവ പുരസ്കാരത്തിന് നടന്‍ പ്രകാശ് രാജ് അടക്കം…
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…