ബെംഗളൂരു: ദ്വിവത്സര ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പതിനൊന്ന് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിൻ്റെ ഏഴ് സ്ഥാനാർഥികളും ബിജെപിയുടെ മൂന്ന് സ്ഥാനാർഥികളും ജെഡിഎസിൽ നിന്ന് ഒരാളുമാണ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ബോസരാജു, ഇവാൻ ഡിസൂസ, വസന്ത് കുമാർ, ബിൽക്കിസ് ബാനോ, ജഗദേവ് ഗുട്ടേദാർ, ഗോവിന്ദരാജു, യതീന്ദ്ര സിദ്ധരാമയ്യ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സ്ഥാനാർഥികൾ. ബിജെപിയിൽ നിന്ന് സി.ടി. രവി, എൻ രവികുമാർ, എംജി മൂലെ എന്നിവരും ജെഡിഎസ് സ്ഥാനാർഥി ജവരായി ഗൗഡയും എതിരില്ലാതെ വിജയിച്ചതായി റിട്ടേണിംഗ് ഓഫീസർ വിശാലാക്ഷി പറഞ്ഞു.
ആദ്യഘട്ട എംഎൽസി തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് നടന്നത്. സൗത്ത് ടീച്ചേഴ്‌സ് മണ്ഡലത്തിൽ ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥി കെ. വിവേകാനന്ദൻ കോൺഗ്രസ് സ്ഥാനാർത്ഥി മരിതിബ്ബെഗൗഡയെ പരാജയപ്പെടുത്തി. ആകെ 1049 വോട്ടുകൾ അസാധുവായപ്പോൾ 84 മുൻഗണനാ വോട്ടുകൾ മാത്രമാണ് കന്നഡ അനുകൂല പ്രവർത്തകൻ വട്ടൽ നാഗരാജിന് ലഭിച്ചത്.
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…