ലെബനനില്‍ ഇസ്രയേല്‍ ആക്രമണം. റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക്. നാല് മാസം മുന്‍പുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. ഹിസ്ബുല്ല ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, ആരോപണം ഹിസ്ബുല്ല നിഷേധിച്ചു.
ആദ്യ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം രാത്രി രണ്ടാം ഘട്ട ആക്രമണം നടത്തുകയായിരുന്നു. ലെബനനിലെ കമാന്റ് സെന്ററുകള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനിടെ, ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ശനിയാഴ്ച അഞ്ച് കുട്ടികളടക്കം 32 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെല്‍ അവീവില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി.14 മാസം നീണ്ട ഇസ്രയേല്‍–ഹിസ്ബുല്ല ഏറ്റുമുട്ടലിന് വിരാമമിട്ട് നവംബറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാൽ ഇപ്പോൾ ഇസ്രയേലിന്റെ ആക്രമണത്തോടെ മേഖല വീണ്ടും യുദ്ധ ഭീതിയിലായിട്ടുണ്ട്.
TAGS: ISRAEL
SUMMARY: Israel Launches attack against lebanon again
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…