ടെല്‍ അവീവ്: ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കരയുദ്ധത്തിനായി ഇസ്രയേൽ തയ്യാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് കരയുദ്ധത്തിന് ഇസ്രയേൽ തയാറെടുക്കുന്നത്. ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചിരുന്നു. അതേസമയം തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും വ്യക്തമാക്കി.
വടക്കൻ അതിർത്തിയിലേക്ക് കരുതൽസേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേൽ തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചിരുന്നു. ഖാദർ-1 എന്ന ബാലിസ്റ്റിക് മിസൈൽ ആണ് പ്രയോഗിച്ചത്. ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ച് തകർത്തതായി ഇസ്രയേൽ വക്താവ് അറിയിച്ചു.ബുധനാഴ്ചയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്ക് പരിക്കേറ്റെന്നും ലബനാൽ ആരോഗ്യമന്ത്രി അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 569 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിനെ ഞെട്ടിച്ച് തെൽ അവീവിലേക്ക് ഹിസ്ബുള്ള മിസൈൽ തൊടുത്തു.
അതേസമയം ലെബനനിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യ രാഷ്ട്ര സഭയുടെ അടിയന്തര യോഗത്തില്‍ ലോക നേതാക്കള്‍ ആവശ്യപ്പെട്ടു സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര തലത്തില്‍ അമേരിക്ക ശ്രമം ആരംഭിച്ചിട്ടുണ്ട്. 21 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഫ്രാന്‍സ് മുമ്പോട്ട് വെച്ചു. ശക്തമായ വ്യോമാക്രമണമാണ് ലെബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്നത്. പേജര്‍-വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചത്.
<BR>
TAGS : ISRAEL LEBANON WAR | HEZBOLLAH
SUMMARY : Israel Moves to War in Lebanon; Hezbollah will retaliate
ബെംഗളൂരു: മനേക്ഷാപരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ പാസ് ബുക്കിങ് ആരംഭിച്ചതായി ബിബിഎംപി…
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…
ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം…
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി മഴ ലഭിച്ചേക്കും.മദ്ധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ.തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ഇന്ന്…
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…