തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്താനും ലോഡ് ഷെഡിംഗ് സംബന്ധിച്ച് തീരുമാനം എടുക്കാനും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ഇന്ന് ചേരും. രാവിലെ 11ന് വൈദ്യുതി മന്ത്രിയുടെ ചേമ്പറിൽ ആണ് യോഗം. കെഎസ്ഇബി ചെയർമാൻ ഊർജ്ജ വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
വൈദ്യുത ഉപഭോഗം കുത്തനെ വർധിച്ച സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ബോർഡ് സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യോഗം പരിശോധിക്കും. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഉയർന്ന തുക ചെലവാകുന്നതും ഉപഭോഗത്തിലെ വർധന പ്രസന്ന വിതരണ ശൃംഖലയിൽ ഉണ്ടാക്കുന്ന തകരാറുകളും കണക്കിലെടുത്താണ് ബോർഡിൻറെ ആവശ്യം. ഉന്നതതല യോഗത്തിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നാൽ സർക്കാരിന്റെ അനുമതിയോടെ അവ നടപ്പാക്കുമെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. പരാതിക്കാരൻ സിറാജാണ് അപ്പീൽ നൽകിയത്.…
മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന്…
ബെംഗളൂരു: ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിൽ നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. കുറബഗേരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയായ മനോജ് കുമാർ(10)…
ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44)…
ന്യൂഡൽഹി: മൈസൂരു ദസറയുടെ ഭാഗമായി എയർ ഷോ നടത്താൻ അനുമതി തേടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ…