ബെംഗളൂരു: ലൈംഗികപീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. ബുധനാഴ്ച സൂരജിനെ ജൂലൈ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 42-ാം എസിഎംഎം (അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്) കോടതിയുടേതാണ് ഉത്തരവ്.
ജൂൺ 16ന് ഫാം ഹൗസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 27കാരൻ സൂരജ് രേവണ്ണയ്‌ക്കെതിരെ പരാതി നൽകുകയായിരുന്നു. 22ന് ഹാസനിലെ ഹോളനരസിപുര പോലീസ് സ്‌റ്റേഷനിലാണ് ഇയാൾ പരാതി നൽകിയത്. തുടർന്നാണ് സൂരജ് രേവണ്ണയ്‌ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തത്.
തുടർന്ന് ജൂൺ 23നാണ് സൂരജ് അറസ്റ്റിലാകുന്നത്. എന്നാൽ, സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു. ജൂൺ 25ന് മറ്റൊരു ജെഡിഎസ് പ്രവർത്തകനും സൂരജിനെതിരെ പീഡനപരാതി നൽകിയിരുന്നു. സൂരജിന്‍റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നല്‍കിയത്. ഇയാള്‍ നേരത്തെ സൂരജിന് വേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു.
TAGS: KARNATAKA | SOORAJ REVANNA
SUMMARY: Sooraj revannas bail plea to be heard today by court
ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും. അമിത് ഷായുടെ വസതിയില്‍ ചേർന്ന…
ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ പിടിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ്…
കോട്ടയം: കോട്ടയം ആർപ്പൂക്കരയില്‍ വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിന്‍റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങള്‍ പുറത്ത്. അസ്ഥികൂടങ്ങള്‍…
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരുക്ക്. തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരുക്കേറ്റത്.…
മൊഹാലി: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്സ് ചണ്ഡീഗഢിൽ ഇന്ന് ആരംഭിക്കും. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലിയോടും പൊതുസമ്മേളനത്തോടും കൂടിയാണ് പരിപാടിക്ക്…
ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ്…