ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ കുടുങ്ങിയ ഹാസൻ സിറ്റിങ് എം.പിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ പ്രജ്വൽ ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു നീക്കം.
തിരഞ്ഞെടുപ്പ് നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രജ്വലിനെതിരേയുള്ള ലൈംഗികാതിക്രമദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്ലീലദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് കടന്നിരുന്നു. പ്രജ്വലിനെതിരേ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വീഡിയോയിൽ ഉൾപ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നൽകിയിരുന്നു. ഇതോടെയാണ് സർക്കാർ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ഏപ്രിൽ 26-ന് അർധരാത്രിയാണ് പ്രതി വിദേശത്തേക്കു കടന്നത്. ഇന്റർപോളിനെക്കൊണ്ട് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കാനായെങ്കിലും പ്രജ്വലിനെ തിരികെയെത്തിക്കാനായിട്ടില്ല.
തൃശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെ വിനോദയാത്രികര്‍ പുഴയ്ക്ക്…
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12…
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…