തിരുവനന്തപുരം: സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസിം ഫാസിക്കെതിരെ കേസെടുത്തു. ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന വനിതാ ജൂനിയർ ആർട്ടിസ്റ്റ് കോ- ഓർഡിനേറ്ററിന്റെ പരാതിയിലാണ് തിരുവല്ലം പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ കെട്ടിടത്തിന് സമീപത്ത് വച്ച് പ്രതി ലൈംഗിക പീഡനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ പരാതിക്കാരിയെ കടന്നുപിടിച്ചുവെന്നാണ് കേസ്. വിവരം പുറത്തറിഞ്ഞാൽ ഒരു സീരിയലിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് വനിത പരാതിപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ നിരവധി പേരാണ് പലർക്കുമെതിരെ രംഗത്തുവന്നത്. പരാതികളുടെ എണ്ണം കൂടിയതോടെ താരസംഘടനയായ അമ്മ വരെ പിരിച്ചുവിട്ടിരുന്നു. ഇതിനിടയിലാണ് വീണ്ടും സിനിമാ- സീരിയൽ മേഖലയിലെ അതിക്രമം പുറത്തുവരുന്നത്.
TAGS: KERALA | BOOKED
SUMMARY: Case against Serial production executive on rape charges
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…
ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…
ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. 'ലച്ചി' എന്ന രചനയാണ്…
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…