ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്ക് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം നീട്ടി. മെയ് 20 വരെയാണ് ജാമ്യം നീട്ടിയത്. 42-ാമത് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് (എസിഎംഎം) ഉത്തരവ്. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ഹോളേനരസിപുര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് വിധി. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 47 കാരിയായ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹോളേനരസിപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. എംഎൽഎയുടെ വസതിയിൽ വച്ച് രേവണ്ണയും മകൻ പ്രജ്വൽ രേവണ്ണയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ വാദം.
വ്യാഴാഴ്ചയാണ് രേവണ്ണ മുൻകൂർ ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ളതിനാൽ എസ്ഐടിക്ക് ജാമ്യം നൽകുന്നതിനെ എതിർക്കാൻ കഴിയില്ലെന്ന് രേവണ്ണയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ നേരത്തെ രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്)ഗതാഗതത്തിന് തുറന്നു കൊടുത്തു. റാംപ് റോഡിന്റെ ഉദ്ഘാടനം…
ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള…
ബെംഗളൂരു: സീതാസ്വയംവരം കഥകളി ബെംഗളൂരുവില്‍ അരങ്ങേറും. വിമാനപുര (എച്ച്എഎൽ) കൈരളിനിലയം ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകീട്ട് 5.30-നാണ് അവതരണം. കൈരളി കലാസമിതി,…
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…