Categories: KARNATAKATOP NEWS

ലൈംഗികാതിക്രമ കേസ്; കർണാടക കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിക്കെതിരെ സമൻസ്

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ കോൺഗ്രസ് നേതാവിനെതിരെ ബെംഗളൂരു പോലീസ് സമൻസ് അയച്ചു. കർണാടക  കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെതിരെയാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി സമൻസ് അയച്ചത്. വിവി പുര പോലീസിന്റെതാണ് നടപടി.

ഗുരപ്പക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പാർട്ടി ഇദ്ദേഹത്തെ ആറ് വർഷത്തേക്ക് താൽക്കാലികമായി പുറത്താക്കിയിരുന്നു. ബെംഗളൂരു സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയിലാണ് നായിഡുവിനെതിരെ പോലീസ് കേസെടുത്തത്.

ബിജിഎസ് ബ്ലൂംഫീൽഡ് സ്കൂളിലാണ് പരാതിക്കാരി ജോലി ചെയ്യുന്നത്. ഇതേ സ്കൂളിന്റെ ചെയർമാൻ കൂടിയാണ് നായിഡു. 2021 മാർച്ച് 1 മുതൽ 2023 ഓഗസ്റ്റ് 15 വരെയാണ് കുറ്റകൃത്യം നടന്നതെന്നും പലതവണ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ ആരോപിച്ചിരുന്നു.

TAGS: BENGALURU | RAPE CHARGES
SUMMARY: Police issue summons to Gurappa Naidu to appear for questioning

Savre Digital

Recent Posts

വിനോദയാത്രയ്ക്ക് ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…

12 minutes ago

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…

49 minutes ago

സംസ്ഥാനത്ത് 18,000 അധ്യാപകരെ ഉടൻ നിയമിക്കും

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…

1 hour ago

എ​റ​ണാ​കു​ള​ത്ത് കൂറ്റൻ കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു; വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി, വാഹനങ്ങള്‍ തകര്‍ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം ത​മ്മ​ന​ത്ത് ജ​ല അ​തോ​റി​റ്റി​യു​ടെ കൂറ്റൻ കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു.ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ…

2 hours ago

ബന്ദിപ്പുരിൽ ഭീതി വിതച്ച നരഭോജി കടുവയെ പിടികൂടി

ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള  കടുവയെയയാണ്…

2 hours ago

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് പെൺകുട്ടികൾ പിടിയിൽ

ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെയാണ് പോലീസ്…

2 hours ago