Categories: KERALATOP NEWS

ലൈംഗികാതിക്രമ കേസ്: ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും

തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് പോലീസിന് മുന്നില്‍ ഹാജരാവും. സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരാകുന്നത്. ഇന്ന് പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് എസ്എച്ച്ഒക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസ്.

2008ൽ സെക്രട്ടറിയറ്റിൽ വച്ച് നടന്ന സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയിൽ നിന്ന് വരുമ്പോൾ തന്നെ പുറകിൽ നിന്ന് കടന്നു പിടിച്ചെന്നും പിന്നീട് ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്. ആരോപണങ്ങൾ നിഷേധിച്ച ജയസൂര്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ അറസ്റ്റ് ഉണ്ടാവില്ലെന്ന പോലീസിന്റെ മറുപടി പരിഗണിച്ച് ജയസൂര്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ഇന്ന് സ്റ്റേഷനിൽ ഹാജരാകുന്ന ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത. അതേസമയം ജയസൂര്യക്കെതിരെ കൂത്താട്ടുകുളം സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസും നിലവിലുണ്ട്.
<BR>
TAGS : ACTOR JAYASURYA | SEXUAL ASSULT CASE
SUMMARY : Sexual assault case. Jayasuriya to appear for questioning today

 

Savre Digital

Recent Posts

ശ്രീ നാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്

തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…

40 minutes ago

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെൻ്റ് നീക്കം; സുപ്രധാന തീരുമാനവുമായി ഇൻഡ്യാ മുന്നണി

ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…

1 hour ago

കോതമംഗലത്തെ 23കാരിയുടെ മരണം: റമീസിന്റെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ നിന്നും പിടിയില്‍

ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…

2 hours ago

കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…

3 hours ago

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…

3 hours ago

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…

4 hours ago