ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണ നാട് വിട്ടത് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ അറിവോടെയായിരുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രജ്വല്‍ രേവണ്ണയുടെ എല്ലാ പദ്ധതികളും ദേവഗൗഡയ്ക്കറിയാമായിരുന്നു. പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ നടത്തിയ നീക്കങ്ങൾ എല്ലാം ഗൗഡയുടെ അറിവോടെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചെത്തി നിയമനടപടികള്‍ നേരിടണമെന്ന് ആവശ്യപ്പെട്ട് ചെറുമകന് ഗൗഡ കഴിഞ്ഞ ദിവസം തുറന്ന കത്തെഴുത്തിയിരുന്നു.
ദേവഗൗഡയാണ് പ്രജ്വലിനെ നാട് വിടാൻ സഹായിച്ചത്. ഇപ്പോൾ നടത്തുന്ന പ്രകടനങ്ങളെല്ലാം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. കുടുംബത്തിന്റെ അറിവില്ലാതെ രേവണ്ണ നാടുവിടുമെന്ന് ആരും കരുതുന്നില്ലെന്ന് എന്നും അദ്ദേഹം പറഞ്ഞു.
പ്രജ്വല്‍ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേര്‍ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പീഡനം സംബന്ധിച്ച് പോലീസില്‍ പരാതിപ്പെടാന്‍ ഇരകളാരും നേരത്തെ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ 30ഓളം സ്ത്രീകളാണ് അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുന്നത്. സംരക്ഷണം ഉറപ്പുനല്‍കിയിട്ടും പരാതി നല്‍കാന്‍ ഇരകള്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…