Categories: TOP NEWS

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ചു

ബെംഗളൂരു: ലൈം​ഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യം കോടതി നിഷേധിച്ചു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രജ്വലിനെ കോടതിയില്‍ ഹാജരാക്കിയത്.

നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ജർമ്മനിയിലേക്ക് കടന്ന അദ്ദേഹത്തെ കഴിഞ്ഞ മാസം 31 ന് ബെം​ഗളൂരുവിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയെ പൊട്ടൻസി ടെസ്‌റ്റിനും പതിവ് പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.

ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ വച്ചായിരുന്നു പരിശോധന. കോടതിയിൽ നിന്നും അനുമതി ലഭിച്ച ശേഷമായിരുന്നു പ്രജ്വല്‍ രേവണ്ണയെ എസ്ഐടി ഉദ്യോഗസ്ഥർ ബൗറിങ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബുധനാഴ്‌ച രാവിലെ 11 മണിയോടെ ആശുപത്രിയില്‍ എത്തിച്ച പ്രജ്വലിനെ വിദഗ്‌ധ സംഘത്തിന്‍റെ നേതൃത്വത്തിലാണ് വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയത്. പരിശോധനയ്‌ക്ക് പിന്നാലെ സിഐഡി ഓഫിസില്‍ എത്തിച്ച് അന്വേഷണ സംഘം പ്രജ്വലിനെ ചോദ്യം ചെയ്‌തിരുന്നു.

രണ്ട് ദിവസം മുമ്പും പരിശോധനകള്‍ക്കായി പ്രജ്വലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചില ടെസ്റ്റുകള്‍ക്ക് നിയമപരമായ തടസങ്ങള്‍ നേരിട്ടതിനെ തുടർന്ന് അന്ന് പരിശോധന നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണസംഘം വീണ്ടും കോടതിയെ സമീപിച്ചത്.

Savre Digital

Recent Posts

സതീഷ് കൃഷ്ണ സെയിലിന്റെ വീട്ടില്‍ ഇഡി പരിശോധന; 1.41 കോടി രൂപയും 6.75 കിലോ സ്വർണവും പിടിച്ചെടുത്തു

ബെംഗളൂരു: കോൺഗ്രസ് നേതാവും ഉത്തരകന്നഡ കാർവാറിൽ നിന്നുള്ള എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിൽ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് സെയിലിന്റെ…

5 minutes ago

തൃശൂരിൽ വൻ ഗതാഗതക്കുരുക്ക്; എറണാകുളം ഭാഗത്തേക്കുള്ള റോഡിൽ മൂന്ന് കിലോമീറ്ററിലധികം വാഹനങ്ങൾ

തൃശ്ശൂര്‍: ദേശീയപാത തൃശ്ശൂര്‍ മുരിങ്ങൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് മൂന്നു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. അൽപ്പം പോലും…

30 minutes ago

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച ചേരുന്ന ബിജെപി പാർലിമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. ഉപരാഷ്ട്രപതി…

36 minutes ago

വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; നൂറിലധികം യാത്രക്കാര്‍ കുടുങ്ങി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറിലധികം യാത്രക്കാർ കുടുങ്ങി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് രാത്രി 10.40…

40 minutes ago

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ബെംഗളൂരു:നാടെങ്ങും രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംസ്ഥാനസർക്കാർ ബെംഗളൂരുവിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി, പരേഡിൽ…

58 minutes ago

അനധികൃത കുടിയേറ്റം; 12 ബംഗ്ലാദേശികൾ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ച 12 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. കോലാറിലെ ശ്രീനിവാസപൂരില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച്‌ കുട്ടികളടക്കമുള്ള…

1 hour ago