ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെതാണ് ഉത്തരവ്.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമക്കേസിലാണ് പ്രജ്വൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. പ്രജ്വല് രേവണ്ണ ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിലാണ്. എന്നാൽ ഒന്നിലധികം ലൈംഗികാതിക്രമ കേസുകൾ നേരിടുന്നതിനാൽ പ്രജ്വലിന് ജാമ്യം നൽകാൻ സാധിക്കില്ലെന്ന് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന ഭട്ട് പറഞ്ഞു.
നിലവില്‍ നാല് ലൈംഗികാതിക്രമ കേസുകളാണ് പ്രജ്വലിന്റെ പേരില്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏപ്രിൽ 26നാണ് പ്രജ്വൽ ഉൾപ്പെട്ട നിരവധി ലൈംഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെ ഏപ്രിൽ 28ന് ഹോളനരസിപുര ടൗൺ പോലീസ് സ്റ്റേഷനിൽ പ്രജ്വലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് സമാനമായി മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് ഫയൽ ചെയ്തതിനു പിന്നാലെ ഒരു മാസത്തോളം ഒളിവിലായിരുന്ന പ്രജ്വൽ മെയ് 31നാണ് അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങിയത്.
TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Court rejects Prajwal Revanna’s anticipatory bail plea
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…