ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യംവിട്ട ജെഡിഎസ് നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാൻ അന്വേഷണ സംഘം. നോട്ടീസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സിബിഐക്ക് ഇതു സംബന്ധിച്ച അപേക്ഷ ഉടൻ നൽകും. ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തലവനെ വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നവരെ കണ്ടെത്താൻ രാജ്യാന്തര തലത്തിൽ ഇറക്കുന്ന ലുക്ക് ഔട്ട് നോട്ടിസാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്. അതേസമയം കേസില്‍ അറസ്റ്റിലായ ദേവെഗൗഡയുടെ മകനും മുൻ മന്ത്രിയും എംഎൽഎയുമായ എച്ച്ഡി രേവണ്ണയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. എസ്ഐടി ആസ്ഥാനത്ത് താമസിപ്പിച്ച രേവണ്ണയെ രാവിലെ വീണ്ടും വൈദ്യ പരിശോധനയ്ക്കും വിധേയനാക്കും.
രേവണ്ണയ്ക്ക് പുറമെ ഭാര്യ ഭവാനിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തേക്കും. തട്ടിക്കൊണ്ടുപോകലില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് തീരുമാനം. ഭവാനി അതിജീവിതയെ ഫോണിൽ വിളിച്ചതിന് ശേഷം ഒരാൾ വന്നു കൂട്ടി കൊണ്ടു പോയി എന്നായിരുന്നു മൈസൂരു പോലീസിനു ലഭിച്ച പരാതി.
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…
കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…