ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണ എത്രയും വേഗം ഇന്ത്യയിൽ തിരിച്ചെത്തി അന്വേഷണം നേരിടണമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര. ഇതിനോടകം പ്രജ്വലിനെ ജെഡിഎസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ പ്രജ്വലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ജെഡിഎസിനെ അതിക്ഷേപിക്കാൻ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
പ്രജ്വൽ രേവണ്ണ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആയതിനാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകണം. എസ്ഐടി അന്വേഷണം നേരിടണം. ഇതാണ് എല്ലാവരുടെയും ആവശ്യവുമെന്നും വിജയേന്ദ്ര പറഞ്ഞു. പ്രജ്വൽ എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ സമ്മതിച്ചതിനാൽ ഇനി സത്യം കണ്ടെത്തേണ്ടതുണ്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലിനായി മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വൽ രേവണ്ണ തിങ്കളാഴ്ച പറഞ്ഞിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു യാത്രയെന്നും താൻ ജർമനിയിൽ എത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്നും രേവണ്ണ പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ വളർന്നു കൊണ്ടിരിക്കുന്നതിനാൽ തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…