ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യം കോടതി നിഷേധിച്ചു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രജ്വലിനെ കോടതിയില്‍ ഹാജരാക്കിയത്.
നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ജർമ്മനിയിലേക്ക് കടന്ന അദ്ദേഹത്തെ കഴിഞ്ഞ മാസം 31 ന് ബെംഗളൂരുവിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയെ പൊട്ടൻസി ടെസ്‌റ്റിനും പതിവ് പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.
ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ വച്ചായിരുന്നു പരിശോധന. കോടതിയിൽ നിന്നും അനുമതി ലഭിച്ച ശേഷമായിരുന്നു പ്രജ്വല്‍ രേവണ്ണയെ എസ്ഐടി ഉദ്യോഗസ്ഥർ ബൗറിങ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബുധനാഴ്‌ച രാവിലെ 11 മണിയോടെ ആശുപത്രിയില്‍ എത്തിച്ച പ്രജ്വലിനെ വിദഗ്‌ധ സംഘത്തിന്‍റെ നേതൃത്വത്തിലാണ് വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയത്. പരിശോധനയ്‌ക്ക് പിന്നാലെ സിഐഡി ഓഫിസില്‍ എത്തിച്ച് അന്വേഷണ സംഘം പ്രജ്വലിനെ ചോദ്യം ചെയ്‌തിരുന്നു.
രണ്ട് ദിവസം മുമ്പും പരിശോധനകള്‍ക്കായി പ്രജ്വലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചില ടെസ്റ്റുകള്‍ക്ക് നിയമപരമായ തടസങ്ങള്‍ നേരിട്ടതിനെ തുടർന്ന് അന്ന് പരിശോധന നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണസംഘം വീണ്ടും കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജാമ്യം നല്‍കിയതിനെതിരെ കര്‍ണാടക സർക്കാർ സുപ്രിം…
തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233…
ഷിംല: ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒരാള്‍ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരാള്‍ക്ക് ഗുരുതരമായി…
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…
കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…
കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന്…