Categories: KARNATAKATOP NEWS

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഒക്ടോബർ 21ന് കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് പ്രജ്വല്‍ രേവണ്ണ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു.

പ്രജ്വല്‍ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തിയെന്ന പരാതിയുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് മൂന്നിലധികം സ്ത്രീകള്‍ രംഗത്ത് വന്നത്. പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോകള്‍ ഹാസൻ മണ്ഡലത്തില്‍ പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ കമീഷനും പോലീസിനും പരാതികൾ ലഭിച്ചത്.

എന്നാൽ ഇതുവരെ ലഭിച്ച പരാതികളിൽ എവിടെയും ബലാത്സംഗം നടന്നതായി നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് പ്രജ്വൽ രേവണ്ണയുടെ അഭിഭാഷകൻ മുകുള്‍ രോഹത്ഗി കോടതിയിൽ വാദിച്ചു. അതേസമയം ലൈംഗികാതിക്രമം നടന്നതായാണ് പരാതികൾ ലഭിച്ചതെന്നും, എഫ്ഐആറിന്റെ പകർപ്പ് കൃത്യമായി വിലയിരുത്തണമെന്നും ബെഞ്ച് വ്യക്തമാക്കി.

കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രജ്വൽ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് ഇയാൾക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടിസും കർണാടക പോലീസ് പുറത്തിറക്കിയിരുന്നു. ഇക്കഴിഞ്ഞ മെയ് 31ന് ജർമനിയില്‍ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഉടൻ പ്രജ്വലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Supreme court denies bail to Prajwal revanna on sexault assault case

Savre Digital

Recent Posts

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് വീണ്ടും നീട്ടി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കുന്നതിനുള്ള നിരോധനം നീട്ടി പാകിസ്ഥാൻ. ജനുവരി 24 വരെയാണ് നിലവിലെ വിലക്ക് നീട്ടിയത്.…

13 minutes ago

“സയൻസിലൂടെ ഒരു യാത്ര”ശാസ്ത്ര പരിപാടി ശ്രദ്ധേയമായി

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര”…

54 minutes ago

ക്രിസ്മസ്, പുതുവത്സര അവധി; കോയമ്പത്തൂരിൽ നിന്ന് മംഗളൂരു വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍, വഡോദര-കോട്ടയം, ചെർലപ്പള്ളി-മംഗളൂരു റൂട്ടുകളിലും സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് പാലക്കാട്, കോഴിക്കോട്, മംഗലാപുരം വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.…

1 hour ago

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു; ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം: വാമനപുരത്ത് മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.…

2 hours ago

ഒ. സദാശിവന്‍ കോഴിക്കോട് മേയറായേക്കും

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച്‌ ജയിച്ചത്. ഇക്കാര്യത്തില്‍…

3 hours ago

കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്; റെജി മാത്യുവിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…

4 hours ago