Categories: KERALATOP NEWS

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലാണ് രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനാണ് താന്‍ ഹാജരായതെന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രഞ്ജിത്തിനെ ചോദ്യം ചെയ്തത്.

ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പീഡനപരാതി നല്‍കിയത്. സിനിമ ഓഡിഷനെന്ന പേരില്‍ കൊച്ചിയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാല്‍, രഞ്ജിത്തിനെതിരായ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതായതിനാലായിരുന്നു നടപടി.

രഞ്ജിത്തിന്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാന്‍ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ വഴി പ്രത്യേക അന്വേഷണസംഘം മുമ്പാകെ നടി മൊഴിയും നല്‍കിയിരുന്നു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച്‌ സിനിമയുടെ ഓഡിഷനെത്തിയ നടിയുടെ കൈകളും വളകളിലും സ്പര്‍ശിക്കുകയും പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിക്കുകയും ചെയ്തു, തന്നോട് അപമര്യാദയായി പെരുമാറി എന്നുമായിരുന്നു നടിയുടെ പരാതി.

അതിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐ.ജി. ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസുണ്ട്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. 30 ദിവസത്തെ മുൻകൂർ ജാമ്യമാണ് കോടതി അനുവദിച്ചത്.

TAGS : SEXUAL HARASSMENT | RANJITH
SUMMARY : Sexual assault case; Investigation team questions director Ranjith

Savre Digital

Recent Posts

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം; വെള്ളത്തിനടിയിലുള്ള പരിശോധന ഇന്ന് തുടങ്ങും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…

32 minutes ago

പാനൂരിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയിൽ

ക​ണ്ണൂ​ർ: പാ​നൂ​ർ പാ​റാ​ട് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫി​സി​ൽ തീ​യി​ട്ടു. പൂ​ട്ടി​യി​ട്ട ഓ​ഫി​സ് വൈ​കി​ട്ട് തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ഓ​ഫീ​സി​ൽ…

1 hour ago

മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി; പ്രതിമാസ പ്രീമിയം തുക 500 രൂപയില്‍ നിന്ന് 810 ആയി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന…

2 hours ago

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: രാം നാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

തൃ​ശൂ​ർ: പാ​ല​ക്കാ​ട് വാ​ള​യാ​റി​ൽ വം​ശീ​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഛത്തി​സ്ഗ​ഢ് സ്വ​ദേ​ശി രാം ​നാ​രാ​യ​ൺ ഭാ​ഗേ​ലി​ന്റെ  മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.…

2 hours ago

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ.…

3 hours ago

എസ് ഐ ആര്‍: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.…

3 hours ago