ലൈംഗികാരോപണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് എംപി പ്രജ്വൽ

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് ഹാസൻ എംപി പ്രജ്വൽ രേവണ്ണ. പ്രത്യേക അന്വേഷണ സംഘത്തോട് ഏഴ് ദിവസത്തെ സമയമാണ് പ്രജ്വൽ ആവശ്യപ്പെട്ടിരിക്കുന്നത്.

താൻ രാജ്യത്തിനു പുറത്താണെന്നും തിരിച്ചെത്താൻ സമയം ആവശ്യമാണെന്നും പ്രജ്വൽ പറഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയുടെ അഭിഭാഷകൻ അരുൺ ജി. എസ്ഐടി മേധാവിക്ക് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിനു എസ്ഐടി സമൻസ് അയച്ച സാഹചര്യത്തിലാണിത്.

മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ മകനായ എച്ച്‌.ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ. അതേസമയം തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ജെഡിഎസ് നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. തെറ്റ് ചെയ്താൽ രാജ്യത്തെ നിയമപ്രകാരമുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കുമാരസ്വാമി പറഞ്ഞു.

Savre Digital

Recent Posts

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ മടങ്ങി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44)…

5 minutes ago

മൈസൂരു ദസറയ്ക്ക് എയർ ഷോ നടത്താൻ കേന്ദ്രാനുമതി തേടി മുഖ്യമന്ത്രി

ന്യൂഡൽഹി: മൈസൂരു ദസറയുടെ ഭാഗമായി എയർ ഷോ നടത്താൻ അനുമതി തേടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ…

26 minutes ago

കോഴിക്കോട്- പാലക്കാട് സ്പെഷ്യൽ എക്സ്പ്രസുകൾ ഇനി മുതല്‍ ദിവസവും സർവീസ് നടത്തും

പാലക്കാട്‌: കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്പെഷ്യൽ എക്സ്പ്രസ് (06071/06031) വ്യാഴാഴ്ച മുതൽ ദിവസവും സർവീസ് നടത്തും. നേരത്തേ…

32 minutes ago

‘മതവും ജാതിയുമില്ലാതെ വളരുന്ന കുട്ടികൾ നാളെയുടെ വാഗ്ദാനം’- ജസ്റ്റിസ് വി ജി അരുണ്‍

കൊച്ചി: മതപരമായ സങ്കല്‍പ്പങ്ങളാല്‍ ബന്ധിതരല്ലാത്ത കുട്ടികളിലാണ് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍. മതത്തിന്റെ സ്വാധീനത്തിന്…

1 hour ago

കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു

മലപ്പുറം: കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ…

1 hour ago

കർക്കടകവാവ് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കി മലയാളി സംഘടനകള്‍

ബെംഗളൂരു: കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കി കര്‍ണാടകയിലെ വിവിധ മലയാളി സംഘടനകള്‍. ജൂലായ് 24 നാണ്ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ശ്രീ…

2 hours ago