ലൈംഗികാരോപണം; പ്രജ്വലിനു രക്ഷപ്പെടാൻ വഴിയൊരുക്കിയത് ദേവഗൗഡയെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ അകപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ രക്ഷപ്പെടൽ ആസൂത്രണം ചെയ്തത് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയാണെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് പിന്നാലെ പ്രജ്വൽ ജർമ്മനയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോയിരുന്നു. ഇത് ദേവഗൗഡയുടെ അറിവോടെയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

വിദേശത്തേക്ക് പോകാൻ കേന്ദ്രസർക്കാറാണ് പ്രജ്വലിന് പാസ്‍പോർട്ടും വിസയും നൽകിയത്. കേന്ദ്രത്തിന്റെ അറിവില്ലാതെ പ്രജ്വലിന് രാജ്യം വിടാനാവില്ല. എച്ച്.ഡി ദേവഗൗഡയാണ് പ്രജ്വലിന് രാജ്യം വിടാനുള്ള ​പദ്ധതി തയാറാക്കിയത്. ഇതനുസരിച്ചാണ് അയാൾ രാജ്യം വിട്ടതെന്നും സിദ്ധരാമയ്യ ആരോപിച്ചു. അതേസമയം, ലൈംഗികാതിക്രമ കേസിൽ പ്രതിയായ ​ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ ഉടൻ ഇന്ത്യയിലെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഈയാഴ്ച തന്നെ രേവണ്ണ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ചോദ്യം ​ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം രേവണ്ണക്ക് സമൻസ് അയിച്ചിരുന്നു.

 

Savre Digital

Recent Posts

ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം. അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനില്‍…

33 minutes ago

കംബോഡിയൻ നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്‌താൻ ഷിനവത്രയെ പുറത്താക്കി. കംബോഡിയൻ മുൻ ഭരണാധികാരിയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ പരാമ‌ർശങ്ങളുടെ പേരിലാണ് പെയ്‌തോങ്‌താനെ പുറത്താക്കിയത്.…

1 hour ago

‘ബീഹാറിൽ ഒരു വീട്ടില്‍ നിന്നും 947 വോട്ടര്‍മാര്‍’: വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച്‌ രാഹുല്‍ഗാന്ധി

ബോധ്ഗയ: ബിഹാറിലെ വോട്ടർ പട്ടികയില്‍ വൻ ക്രമക്കേടെന്ന് രാഹുല്‍ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകള്‍…

2 hours ago

ജിയോ ഐ.പി.ഒ പ്രഖ്യാപിച്ച്‌ അംബാനി: അടുത്തവര്‍ഷം വിപണിയിലെത്തും

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമിന്റെ ഐപിഒ (പ്രാരംഭ പബ്ലിക്…

2 hours ago

ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സന: യെമൻ തലസ്ഥാനമായ സനലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാര്‍ട്ട്‌മെന്റിന്…

2 hours ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവ്; ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ഡോക്ടർക്കെതിരെ…

3 hours ago