ബെംഗളൂരു: ലൈംഗികാരോപണ കേസിൽ പ്രജ്വൽ രേവണ്ണ അറസ്റ്റിലായതിനു പിന്നാലെ അമ്മ ഭവാനി രേവണ്ണയ്ക്ക് നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിലാണ് നോട്ടീസ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഭവാനിക്കും ഭർത്താവ് എച്ച്ഡി രേവണ്ണയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് സംഘം നോട്ടീസ് നൽകിയത്.
തന്നെ തട്ടിക്കൊണ്ടു പോകാൻ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തി എന്ന മൊഴി അതിജീവിത നൽകിയിരുന്നു. കേസിൽ അറസ്റ്റ് സാധ്യത മുമ്പിൽ കണ്ട് ഭവാനി രേവണ്ണ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. ഇതേ കേസിൽ എച്ച്. ഡി. രേവണ്ണയ്ക്ക് അനുവദിച്ച ജാമ്യത്തിൽ പിഴവുണ്ടെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
ബെംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം.കെ.)…
ബെംഗളൂരു: അന്നസാന്ദ്രപാളയ സാന്ത്വനം സംഘടിപ്പിക്കുന്ന ഓണച്ചന്ത സെപ്റ്റംബർ മൂന്ന് മുതല്‍ ആരംഭിക്കും. വിമാനപുര കൈരളിനിലയം സ്കൂളിൽ മൂന്നിന് വൈകീട്ട് നാലുമുതൽ…
ബെംഗളൂരു: 12-ാമത് ഐജെസിസി ഓണം ചിത്രരചനാമത്സരം മൈസുരുവിലെ ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നാളെ നടക്കും. വൈകീട്ട് മൂന്ന് മണിക്ക്…
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന.…
ബെംഗളുരു:ബെംഗളൂരുവിലെ 39 റെയില്‍വേ ലവൽ ക്രോസുകളിൽ കുടി മേൽപാലങ്ങൾ അല്ലെങ്കിൽ അടിപ്പാതകൾ നിർമിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ. വെള്ളിയാഴ്ച…
കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ…