Categories: KERALATOP NEWS

ലൈംഗിക ആരോപണ കേസ്: സിദ്ദിഖിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. തിങ്കളാഴ്ച ഈ ബെഞ്ച് പരിഗണിക്കുന്ന 62-ാമത്തെ കേസ് ആയി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തു.

മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജീത റോത്തഗി സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേസ് പരിഗണിക്കേണ്ട ബെഞ്ച് നിശ്ചയിച്ച്‌ ഉത്തരവിറക്കിയത്. തുടർന്ന് സുപ്രീം കോടതി രജിസ്ട്രി മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്ത സപ്ലിമെന്ററി ലിസ്റ്റ് പുറത്തിറക്കിയത്.

TAGS : ACTOR SIDDIQUE | BAIL APPLICATION
SUMMARY : Sex Allegation Case: Siddique’s anticipatory bail plea will be heard on Monday

Savre Digital

Recent Posts

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…

24 minutes ago

മലപ്പുറത്ത് കാര്‍ യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടി കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…

2 hours ago

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…

2 hours ago

ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…

2 hours ago

‘പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന’; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…

2 hours ago

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…

3 hours ago