ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എം.എൽ.സി സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണെന്ന് ഉത്തരവ്. സൂരജ് സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചു.
അതേസമയം സൂരജിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്ന ഇദ്ദേഹത്തിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം കോടതി അംഗീകരിച്ചില്ല. അറക്കൽഗുഡ് സ്വദേശിയായ 27കാരനാണ് സൂരജിനെതിരെ പീഡന പരാതി നൽകിയത്.
ജൂൺ 16ന് ഹൊളെനരസിപുരയിലെ സൂരജിന്റെ ഫാം ഹൗസിൽ വച്ച് തന്നെ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയും മറ്റൊരു യുവാവും സൂരജിനെതിരെ സമാന പരാതി ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
TAGS: KARNATAKA | SOORAJ REVANNA
SUMMARY: Bengaluru court rejects Suraj Revanna bail plea in sexual abuse case
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…