മലയാള സിനിമയില്‍ തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം. 255 പേജുള്ള റിപ്പോർട്ടാണ്. ‘വായിക്കും, പ്രതികരിക്കും ഹേമ കമ്മീഷൻ റിപ്പോർട്ടില്‍ സജസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് നോക്കണമെന്നും റിമ പറഞ്ഞു.
‘ഞങ്ങളും വായിച്ചിട്ടില്ല. ഞങ്ങള്‍ക്കും ഇപ്പോഴാണ് കിട്ടുന്നത്. ഞങ്ങളും നാല് കൊല്ലമായി ചോദിക്കുന്നതാണ്. കൃത്യമായി വായിച്ച്, എന്തായാലും ഞങ്ങള്‍ പ്രതികരിക്കും. റിപ്പോർട്ട് വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരുടെ, ഒരുപാട് കൊല്ലത്തെ ചോരയും നീരുമാണ്. ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്. ഒരുപാടൊരുപാട് സന്തോഷമുണ്ട്.’_ റിമ കല്ലിങ്കല്‍ കൂട്ടിച്ചേർത്തു.
കാസ്റ്റിങ് കൗച്ച് മലയാള ചലച്ചിത്രമേഖലയിലുമുണ്ടെന്ന് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യവും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതിക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നുവെന്ന് അടക്കമുള്ള ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നടിമാരുടെ വിവരങ്ങള്‍ കേട്ട് തങ്ങള്‍ക്ക് പോലും വിശ്വസിക്കാൻ സാധിച്ചില്ലെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കമ്മീഷൻ അംഗങ്ങള്‍ പറയുന്നത്. പിന്നീട് ഓരോ മൊഴികളും പരിശോധിച്ചപ്പോള്‍ മലയാള സിനിമയില്‍ ഇത്രത്തോളം മോശം പ്രവണത ഉണ്ടെന്ന് മനസിലായെന്നും റിപ്പോർട്ടില്‍ പറയുന്നു.
TAGS : RIMA KALLINKAL | HEMA COMMISION REPORT
SUMMARY : Life and career are played games, no mishaps: Rima Kallingal
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…
ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…
കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…
ബെംഗളൂരു: ഡോ. ബി.ആർ. അംബേദ്കർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എ.ഡി.സി.എൽ) ഭൂമി വാങ്ങൽ ക്രമക്കേടുമായി ബന്ധപ്പെട്ട് കർണാടകയിലുടനീളം ആറ് സ്ഥലങ്ങളിൽ…
ബെംഗളൂരു: ഐപിഎസ് ഓഫീസർ ഡോ. കെ. രാമചന്ദ്ര റാവുവിനെ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റിന്റെ ഡയറക്ടർ ജനറൽ ഓഫ്…