ബെംഗളൂരു: കളിപ്പാട്ടങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മാരുതി ഇൻ്റർനാഷണലിൻ്റെ ഓഫിസുകളിൽ റെയ്ഡ് നടത്തി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ (ബിഐഎസ്) ബെംഗളൂരു ബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം. ലൈസൻസ് വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ചാണ് റെയ്ഡ് നടന്നത്. മാരുതി ഇൻ്റർനാഷണലിൻ്റെ ബെംഗളൂരുവിലെ മൂന്ന് ഓഫിസുകളിലായിരുന്നു റെയ്ഡ്.
കമ്പനിക്ക് ഇന്ത്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി സോഫ്റ്റ് കളിപ്പാട്ടങ്ങൾ നിർമ്മിക്കാനും വിതരണം ചെയ്യാനും ലൈസൻസ് ഉണ്ട്. കമ്പനി കളിപ്പാട്ടങ്ങളിൽ ബിഐഎസ് മാർക്ക് (ഐഎസ്ഐ മാർക്ക്) ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ, സ്ഥാപനം മൂന്ന് സ്ഥലങ്ങളിൽ നിന്ന് വിൽക്കുന്ന ഐഎസ്ഐ മുദ്രയുള്ള ഉൽപ്പന്നങ്ങളിൽ മെയ്ഡ് ഇൻ ചൈന എന്നെഴുതിയിട്ടുണ്ടെന്ന് അടുത്തിടെ പരാതി ഉയർന്നിരുന്നു.
ഇതേതുടർന്നായിരുന്നു ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബിഐഎസ് ലൈസൻസ് ഇല്ലാതെ മെയ്ഡ് ഇൻ ചൈന എന്നെഴുതിയ കുറച്ച് കളിപ്പാട്ടങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി ബിഐഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് ഓഫിസുകളിൽ നിന്നാതി 35,000 കളിപ്പാട്ടങ്ങളും പോളിസ്റ്റർ സ്റ്റേപ്പിൾസ് ഫൈബറിൻ്റെ ആറോളം പൊതികളും പിടിച്ചെടുത്തിട്ടുമുണ്ട്.
TAGS: BENGALURU UPDATES, KARNATAKA
KEYWORDS: BIS officers raid bangalore branch of maruti international
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…