ലണ്ടൻ: ലോകത്ത് ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു. പ്രായത്തിന്‍റെ കാര്യത്തില്‍ ഗിന്നസ് ബുക്കിൽ ഇടംനേടിയ ജോൺ ടിന്നിസ് വുഡ് ആണ് 112ാം വയസിൽ അന്തരിച്ചത്. ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിൽ വെച്ചായിരുന്നു അന്ത്യം. സംഗീതത്താലും സ്നേഹത്താലും ചുറ്റപ്പെട്ടാണ് ടിന്നിസ്വുഡിന്റെ അവസാന കാലഘട്ടം അദ്ദേഹം ചെലവഴിച്ചതെന്ന് കുടുംബം പങ്കുവെച്ചു. വർഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചവരോട് അവർ നന്ദി പറയുകയും ചെയ്തു.
2023 ഏപ്രിലില്‍ 114 കാരനായ വെനസ്വേലക്കാരൻ ജുവാൻ വിസെൻ്റെ പെരെസിൻ്റെ മരണത്തെത്തുടർന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷനായിരുന്നു ജോൺ ടിന്നിസ് വുഡ്. ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നതിന് രണ്ട് വർഷം മുമ്പ് 1912 ഓഗസ്റ്റ് 26 ന് ലിവർപൂളിലാണ് ടിന്നിസ് വുഡ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് 27 വയസ്സുള്ളപ്പോൾ ബ്രിട്ടീഷ് ആർമി പേ കോർപ്സിൽ സേവനമനുഷ്ഠിച്ചു. 1945 ഓഗസ്റ്റിൽ അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വർഷിച്ചപ്പോൾ, ടിന്നിസ്‌വുഡിന് 33 വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കിയായിരുന്നു, 1969-ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തുമ്പോഴേക്കും അദ്ദേഹത്തിന് 56 വയസ്സായിരുന്നു
1942ലാണ് ബ്ലഡ്‌വെനെ വിവാഹം കഴിക്കുന്നത്. ഒരു മകളും നാല് കൊച്ചുമക്കളും മൂന്ന് പേരക്കുട്ടികളും അടങ്ങുന്ന ടിന്നിസ്‌വുഡ് പിന്നീട് എണ്ണ വ്യവസായത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. 1986-ൽ ഭാര്യ മരിച്ചു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത 116 കാരിയായ ജപ്പാനിലെ ടോമിക്കോ ഇറ്റൂക്കയാണ്.
<BR>
TAGS :
SUMMARY : The world’s oldest man has passed away
കൊല്ലം: കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂർ റോഡ് ഹയാത്തുൽ ഇസ്ലാം മദ്രസ മീലാദ് ഫെസ്റ്റ് ഞായറാഴ്ച നടക്കും. മൈസൂർ…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും വ്യാജ ബോംബ് ഭീഷണി. രണ്ടു ക്ഷേത്രത്തിലും ബോംബ് വച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്ഫോടനമുണ്ടാകുമെന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസ്സുള്ള ഒരു വിദ്യാര്‍ഥിക്കാണ് മസ്തിഷ്‌ക ജ്വരം കണ്ടെത്തിയത്.…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍നിന്ന് താഴേക്കു ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കന്‍പെട്ടി സ്വദേശി സുമേഷ്…
തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളാകും ഉണ്ടാകുക. 18 ഉത്തരമെങ്കിലും ശരിയാവണം.…