ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റുകൾ കടക്കില്ലെന്നു വ്യക്തമാക്കി മന്ത്രി പ്രിയങ്ക് ഖാർഗെ. ആർഎസ്എസ് നടത്തിയ രഹസ്യ സർവേ പ്രകാരമാണ് ബിജെപി ഭൂരിപക്ഷം തികയ്ക്കില്ലെന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു.
കർണാടകയിൽ ബിജെപി എട്ട് സീറ്റ് പോലും നേടില്ലെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. കടുത്ത വേനൽ വരൾച്ചയിൽ ദുരിതാശ്വാസം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിർദേശം സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന തെറ്റാണെന്നും കർണ്ണാടക മന്ത്രി ആരോപിച്ചു.
പല മുതിർന്ന ബിജെപി നേതാക്കളും പാർട്ടിയെ ശുദ്ധീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബെംഗളൂരുവിൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്യവെ, കർണാടകയിൽ വരൾച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നിർദേശം അയയ്ക്കാൻ മൂന്ന് മാസം വൈകിയെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
സമയ പരിധിയായിരുന്ന ഒക്ടോബർ 31ന് ആഴ്ചകൾക്ക് മുന്നേ റിപ്പോർട്ട് സമർപ്പിച്ചതിന്റെ പകർപ്പുമായാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് കർണ്ണാടക കോൺഗ്രസ് നേതൃത്വം ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു.
The post ലോക്സഭ തിരഞ്ഞെടുപ്പ്; ബിജെപി 200 സീറ്റുകൾ കടക്കില്ലെന്ന് കർണാടക മന്ത്രി appeared first on News Bengaluru.
Powered by WPeMatico
കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ്…
കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ്…
ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്…
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…