Categories: KARNATAKATOP NEWS

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരു – മംഗളുരു സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു – മംഗളൂരു സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ഏപ്രിൽ 25, 26 തീയതികളിലാണ് സർവീസ് നടത്തുക. ട്രെയിൻ നമ്പർ 06553 ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് വൈകുന്നേരം 6 മണിക്ക് പുറപ്പെടും. അടുത്ത ദിവസം രാവിലെ 10 മണിക്ക് മംഗളൂരു സെൻട്രലിൽ ട്രെയിൻ എത്തിച്ചേരും.
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06554 26ന് ഉച്ചയ്ക്ക് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും. കൃഷ്ണരാജപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുണ്ട്. 2-ടയർ എസി, നാല് 3-ടയർ എസി, എട്ട് സ്ലീപ്പർ, നാല് ജനറൽ സെക്കൻഡ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ എന്നിവ ഇതിൽ ഉണ്ടാകും.
ഇതിനു പുറമെ യശ്വന്ത്പുര-കുന്ദാപുര റൂട്ടിലും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ നമ്പർ 06547 യശ്വന്ത്പുര – കുന്ദാപുര ട്രെയിൻ 25ന് രാത്രി 11.20ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടും. ട്രെയിൻ 26ന് രാവിലെ 10.45-ന് കുന്ദാപുരയിലെത്തും. കുണിഗൽ, ഹാസൻ, സക്ലേഷ്പുർ, സുബ്രഹ്മണ്യ റോഡ്, കബകപുത്തൂർ, സൂറത്ത്കൽ, മുൽക്കി, ഉഡുപ്പി, ബാർക്കൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നമ്പർ 06548 26ന് കുന്ദാപുരയിൽ നിന്ന് രാവിലെ 11.20-ന് പുറപ്പെട്ട് രാത്രി 9.50-ന് യശ്വന്ത്പുരിലെത്തും. ബാർക്കൂർ, ഉഡുപ്പി, മുൽക്കി, സൂറത്ത്കൽ, മംഗളൂരു ജംഗ്ഷൻ, കബകപുത്തൂർ, സുബ്രഹ്മണ്യ റോഡ്, സക്ലേഷ്പൂർ, ഹാസൻ, കുനിഗൽ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
The post ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരു – മംഗളുരു സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു appeared first on News Bengaluru.

Savre Digital

Recent Posts

നന്മ ഭാരവാഹികൾ

ബെംഗളൂരു: ജീവകാരുണ്യസംഘടനയായ നന്മ അസോസിയേഷൻ ഫോർ കെയറിങിന്റെ പുതിയ ഭാരവാഹികളായി ശ്രീധരൻനായർ (പ്രസിഡന്റ്), എസ്. ബിജു (വൈസ് പ്രസിഡന്റ്), സി.വി.…

9 minutes ago

സ്വാതന്ത്ര്യദിന അവധി: ബെംഗളൂരുവിൽനിന്ന് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോട് അനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ഹുബ്ബള്ളി-ബെംഗളൂരു, ബെംഗളൂരു-വിജയപുര റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.…

26 minutes ago

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വധശിക്ഷ…

33 minutes ago

വീട്ടുമുറ്റത്ത് നില്‍ക്കവേ മരം കടപുഴകി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയിലെ കുറ്റൂരില്‍ കടപുഴകിയ മരത്തിന് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ 11ാം വാർഡില്‍ മരപ്പാങ്കുഴിയില്‍ വീട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ…

7 hours ago

നടി ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണം; അന്വേഷണത്തിനു ഉത്തരവിട്ട് വനിത കമ്മിഷൻ

ബെംഗളൂരു: നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന വനിത കമ്മിഷൻ അന്വേഷണത്തിനു ഉത്തരവിട്ടു. വിശദ അന്വേഷണം…

8 hours ago

എം.ആര്‍. അജിത് കുമാറിനെ പോലീസില്‍ നിന്നും മാറ്റി; ഇനി എസൈസ് കമ്മിഷണര്‍

തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത്കുമാറിനെ പോലീസില്‍ നിന്നും മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ…

8 hours ago