ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഇന്ത്യ മുന്നണിയും കേരളത്തിൽ യുഡിഎഫും അധികാരത്തിലെത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. രാജ്യത്തെ ഏത് വിധേനയും സംരക്ഷിക്കുമെന്ന നിലപാട് സ്വീകരിക്കുന്ന നേതാവ് ആണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുമെന്നും ശിവകുമാർ പറഞ്ഞു.
നിലവിൽ ലോകരാജ്യങ്ങൾ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെയാണ് ഉറ്റുനോക്കുന്നത്. കേരളത്തിൽ ഇടത് പക്ഷത്തിനും ബിജെപിക്കും പകരം ജനങ്ങൾ യുഡിഎഫിനെ തിരഞ്ഞെടുക്കുമെന്ന് വിശ്വാസമുണ്ടെന്ന് ശിവകുമാർ പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ ബിജെപി വേട്ടയാടുന്നു. എന്നാൽ കുറ്റകൃത്യം ചെയ്യുന്നവരെ ബിജെപി തൊടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയോടൊപ്പം നിൽക്കുന്ന ആളുകളെ ബിജെപി വെളുപ്പിച്ച് എടുക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസിന് പരാജയമായിരിക്കും അന്തിമ ഫലമെന്നും അദ്ദേഹം പരിഹസിച്ചു.
The post ലോക്സഭ തിരഞ്ഞെടുപ്പ്; രാജ്യത്ത് ഇന്ത്യ മുന്നണിയും കേരളത്തിൽ യുഡിഎഫും അധികാരത്തിലെത്തുമെന്ന് ഡി. കെ. ശിവകുമാർ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…