Categories: KARNATAKATOP NEWS

ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കും

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർണാടകയിൽ പോലീസ് സുരക്ഷ ശക്തമാക്കിയതായി ഡിജിപി അലോക് മോഹൻ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള അതിർത്തി പ്രദേശങ്ങളിൽ പുതിയ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃതമായ മദ്യം, മയക്കുമരുന്ന്, പണം എന്നിവ കടത്തുന്നത് തടയുന്നതിനാണിത്. കേന്ദ്രത്തിൽ നിന്നുള്ള 15 പ്രത്യേക ടീമുകളെ കർണാടകയിൽ ഇതിനകം വിന്യസിച്ചിട്ടുണ്ട്.

പതിവ് കുറ്റവാളികളുടെ വീടുകളിൽ മിന്നൽ പരിശോധനകൾ നടത്തുകയും ആയുധങ്ങൾ പിപിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനെതിരെ എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. പ്രമുഖ രാഷ്ട്രീയക്കാരുടെയും അടുത്ത അനുയായികളെയും നിരീക്ഷിച്ച് വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

The post ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കും appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

എല്‍.ഡി.എഫ് ചരിത്ര വിജയം നേടും: മുഖ്യമന്ത്രി

കണ്ണൂർ: എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഗ്രാമ പഞ്ചായത്തിലെ ചേരിക്കല്‍…

29 minutes ago

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം; 10 ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം ത​ടവ്​

ബെംഗളൂ​രു: രാജ്യത്തേക്ക് അ​ന​ധി​കൃ​തമായി കു​ടി​യേറ്റം നടത്തിയ 10 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് ര​ണ്ട് വ​ർ​ഷം ത​ട​വും 10,000 രൂ​പ വീ​തം പി​ഴ​യും…

1 hour ago

പുള്ളിപ്പുലി ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരുക്ക്

ബെംഗളൂരു: മാ​ണ്ഡ്യയില്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റു. കെ.​ആ​ർ പേ​ട്ട് ക​ട്ട​ർ​ഘ​ട്ടയില്‍ ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം.…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ…

2 hours ago

പോ​ളിം​ഗ് ബൂ​ത്തി​ൽ തേ​നീ​ച്ച ആ​ക്ര​മ​ണം; എ​ട്ടു​പേ​ർ​ക്ക് പരു​ക്ക്

തൃ​ശൂ​ർ: പോ​ളിം​ഗ് ബൂ​ത്തി​ലു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രു​ക്ക്. തൃ​ശൂ​ർ വ​ല​ക്കാ​വ് സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ തേ​നീ​ച്ച…

2 hours ago

പാലക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം, ഒരാൾക്ക് ഗുരുതര പരുക്ക്; ബി.ജെ.പി ​പ്രവർത്തകർ കസ്റ്റഡിയിൽ

പാലക്കാട്: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ്…

3 hours ago