ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 16 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഒഡീഷയിലെ ഒമ്പത് സീറ്റുകളിലേക്കും ഗുജറാത്തിലെ നാലും ഹിമാചലിലെ രണ്ട് സീറ്റുകളിലേക്കും ചണ്ഡീഗഢ് സീറ്റിലേക്കുമാണ് കോണ്‍ഗ്രസ് ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ മണ്ഡി സീറ്റില്‍ മന്ത്രിയും സിറ്റിങ് എംപി പ്രതിഭ സിങിന്റെ മകനുമായ വിക്രമാദിത്യ സിങ് മത്സരിക്കും. നടി കങ്കണ റണൗട്ടാണ് മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാര്‍ഥി. മുതിര്‍ന്ന നേതാവ് മനീഷ് തിവാരി ചണ്ഡീഗഢില്‍ നിന്ന് മത്സരിക്കും. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ അഞ്ച് സീറ്റുകളിലേക്കും ഇതോടൊപ്പം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ പഞ്ചാബിലെ അനന്ത്പുര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എംപിയാണ് മനീഷ് തിവാരി. ചണ്ഡീഗഢില്‍ ബിജെപി സിറ്റിങ് എംപി കിരണ്‍ ഖേറിനെ മാറ്റി സഞ്ജയ് ടണ്ഡനെയാണ് സ്ഥാനാര്‍ഥിയാക്കിരിക്കുന്നത്. രാജ്‌കോട്ടില്‍ പരേഷ് ധനാനിയാണ് സ്ഥാനാര്‍ഥി.
സ്ഥാനാർഥി പട്ടിക
The post ലോക്സഭ തിരഞ്ഞെടുപ്പ്; 14 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ് appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…