കൊച്ചി: ആലുവയില്‍ ലോറിയുടെ പിന്നിലിടിച്ച് കാർപൂർണ്ണമായി കത്തിനശിച്ചു. ദേശീയപാതയില്‍ ബൈപാസില്‍ ഇന്ന് പുലർച്ചെ സിഗ്നല്‍ കാത്ത് കിടന്നിരുന്ന ലോറിക്ക് പിന്നിലാണ് ബിഎംഡബ്ലു കാർ ഇടിച്ചത്. അപകടത്തില്‍ ആർക്കും പരുക്കില്ല. പുലര്‍ച്ചെ ഒന്നരമണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്.
ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. അതേസമയം എറണാകുളം പനമ്പിള്ളി നഗറില്‍ കാർ കുഴിയില്‍ വീണു. ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയിലാണ് കാർ വീണത്. വലിയ അനാസ്ഥയാണുണ്ടായതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
TAGS : LATEST NEWS
SUMMARY : Car completely burnt after hitting the back of a lorry
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…