കോട്ടയം: ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം തീരുമാനിച്ചത്. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ ആയിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം.
മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ 400 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടെന്ന് പിസി ജോർജ് പറഞ്ഞിരുന്നു. ഇതില്‍ 41 പെണ്‍കുട്ടികളെ മാത്രമാണ് തിരിച്ചുകിട്ടിയത്. പാലാ ബിഷപ് ലഹരിക്കെതിരെ വിളിച്ച സമ്മേളനത്തിലായിരുന്നു പിസി ജോർജിന്റെ പരാമർശം.
22, 23 വയസാകുമ്പോൾ ക്രിസ്ത്യൻ പെണ്‍കുട്ടികളെ കെട്ടിച്ച് വിടണമെന്നും ക്രൈസ്തവ സമൂഹം ഇക്കാര്യം ശ്രദ്ധിക്കണമെന്നും പിസി ജോർജ് പറഞ്ഞിരുന്നു. നേരത്തെ മുസ്ലിം വിരുദ്ധ പരാമർശത്തെ തുടർന്ന് പിസി ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ് പിസി ജോർജ്.
TAGS : PC GEORGE
SUMMARY : Love Jihad remark: Police will not file a case against PC George
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…
ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലഹർ സിംഗ്…
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം.…