ബെംഗളൂരു: വഖഫ് ഭൂമി ഏറ്റെടുക്കൽ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വഖഫ് ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ ബിജെപി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണിത്.
ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വഖഫ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണ റിപോര്‍ട്ട് വെളിച്ചത്തു വരാതിരിക്കാന്‍ അന്നത്തെ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ അന്‍വര്‍ മണിപ്പാടിക്ക് വിജയേന്ദ്ര 150 കോടി രൂപ കൈക്കൂലി നല്‍കാന്‍ ശ്രമം നടത്തിയെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം. മണിപ്പാടിയുടെ വീട്ടിലെത്തിയാണ് തുക വാഗ്ദാനം ചെയ്തതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
എന്നാൽ വിജയേന്ദ്രയെ വീട്ടില്‍ നിന്ന് പുറത്താക്കിയ ശേഷം മണിപ്പാടി സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുകയും ബിജെപി ദേശീയ അധ്യക്ഷനെയും വിവരമറിയിക്കുകയും ചെയ്തിരുന്നതായും സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യം സിദ്ധരാമയ്യ തെളിയിക്കണമെന്നും വിജയേന്ദ്ര പ്രതികരിച്ചു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: BJP leader offered Rs 150 crore to former Minority Commission Chairman, CM Siddaramaiah
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…