തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ സജീവമാകുന്നു. വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…