ബെംഗളൂരു: വധഭീഷണിയും, ജാതീയ അധിക്ഷേപവും നടത്തിയതിന് രാജരാജേശ്വരി മണ്ഡലത്തിലെ ബിജെപി എംഎൽഎ മുനിരത്നയെ പോലീസ് അറസ്റ്റ് ചെയ്തു. ബിബിഎംപി കരാറുകാരൻ ചെലുവരാജ്, വേലുനായക് എന്നിവരുടെ പരാതിയിലാണ് എംഎൽഎക്കെതിരെ കേസെടുത്തത്. രണ്ട് എഫ്‌ഐആറുകളാണ് എംഎല്‍എയ്‌ക്കെതിരേ പോലിസ് രജിസ്ട്രര്‍ ചെയ്തത്.
ഖരമാലിന്യ സംസ്കരണ കരാറിൻ്റെ പേരിൽ മുനിരത്നയും മറ്റ് മൂന്ന് പേരും തനിക്ക് നേരെ വധഭീഷണി മുഴക്കിയതായി ചെലുവരാജ് പരാതിപ്പെട്ടു. മുനിരത്ന, സർക്കാർ ഉദ്യോഗസ്ഥനായ വിജയകുമാർ, സെക്രട്ടറി അഭിഷേക്, എംഎൽഎയുടെ ബന്ധു വസന്തകുമാർ എന്നിവർ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ചെലുവരാജ് ആരോപിച്ചു.
ഇതിനിടെ തനിക്ക് നേരെ മുനിരത്നയും ബന്ധുവും ജാതീയ അധിക്ഷേപം നടത്തിയതായി മറ്റൊരു ബിബിഎംപി ജീവനക്കാരൻ വേലുനായക് ആരോപിച്ചു. കോലാറിലേക്കുള്ള യാത്രയ്ക്കിടെയാണ് എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
TAGS: BENGALURU | ARREST
SUMMARY: MLA Muniratna arrested over caste remarks against bbmp employee
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…