Categories: ASSOCIATION NEWS

വനിതാദിനാഘോഷം

ബെംഗളൂരു: ബെംഗളൂരു വാരിയർ സമാജം വനിതാദിനാഘോഷം ഇന്ദിരാ നഗര്‍ ഇസിഎയിൽ വിവിധ കലാപരിപാടികളോടെ നടന്നു. കവയത്രിയും എഴുത്തുകാരിയുമായ ഇന്ദിരാ ബാലൻ മുഖ്യാതിഥി ആയിരുന്നു. എം.വി. വിജയൻ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പന്ത്രണ്ട് വനിതകളെ ഈ ചടങ്ങിൽ ആദരിച്ചു. 18 ശുചീകരണ വനിതാതൊഴിലാളികളെ ഡൊഡ്ഡന ഗുണ്ടിയിലുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സമാജം ഭാരവാഹികള്‍ ചടങ്ങിന് നേതൃത്വം നല്‍കി.

സമന്വയ ദാസറഹള്ളി ഭാഗ് ടെമ്പിൾ ഏരിയ മാതൃസമിതി: വൃന്ദാവനം ബാലഗോകുലത്തില്‍ നടന്ന ചടങ്ങില്‍ ബിന്ദു ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം കനകമോഹനെ പൊന്നാട അണിയിച്ച് ആദരിച്ചു. സുധീഷ് കൃഷ്ണന്‍, ഹരികുമാര്‍, അനില്‍കുമാര്‍ കെ ജി, സന്തോഷ് രവീന്ദ്രന്‍. ജയശങ്കര്‍ജി എന്നിവര്‍ സംസാരിച്ചു. കനക മോഹന്‍, ശ്രീജ ശ്രീനാഥ് എന്നിവര്‍ കവിത ആലപിച്ചു.

▪️ സമന്വയ ദാസറഹള്ളി ഭാഗ് ടെമ്പിള്‍ ഏരിയ മാതൃസമിതി വനിതാദിനാഘോഷം

<br>
TAGS : WOMENS DAY

 

Savre Digital

Recent Posts

അബു അരീക്കോടിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാന്നിധ്യവും, യൂടൂബറുമായ അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മര്‍ക്കസ്…

10 minutes ago

നേത്രാവതി എക്സ്പ്രസ്സിലെ പാൻട്രികാറിൽ വെള്ളം ചോദിച്ചുചെന്ന യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു, ജീവനക്കാരൻ അറസ്റ്റിൽ

പാലക്കാട്: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്രക്കാരന്റെ ദേഹത്ത് പാൻട്രി ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പ്രതി…

1 hour ago

ബിഎംഎഫ് യൂത്ത് വിംഗിന്റെ കൈത്താങ്ങ്; വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും എത്തിച്ചുനല്‍കി

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…

2 hours ago

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…

2 hours ago

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ഗ​ണ​ഗീ​തം പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ; വിവാദമായപ്പോൾ വീ​ഡി​യോ നീ​ക്കം ചെ​യ്ത് റെ​യി​ൽ​വേ

കൊച്ചി: എ​റ​ണാ​കു​ളം സൗ​ത്ത്-ബെംഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഉ​ദ്ഘാ​ട​ന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീ​ഡി​യോ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ…

3 hours ago

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത ഒരേസമയം  നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…

4 hours ago