ബെംഗളൂരു: വനിതാ എസ്ഐ നിരന്തരം അപമാനിച്ചെന്ന് ആരോപിച്ച് കീടനാശിനി കലർത്തിയ മദ്യം കഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചമരാജ്നഗർ കൊല്ലേഗലിലാണ് സംഭവം. ദുഷ്യന്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊല്ലേഗൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വർഷ, ദുഷ്യന്തിനെ പലതവണ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വീട്ടുതടങ്കലിൽ വയ്ക്കുകയായിരുന്നുവെന്ന് ദുഷ്യന്തിന്റെ കുടുംബം ആരോപിച്ചു. ദുഷ്യന്തിനെ ഹിസ്റ്ററി ഷീറ്റർമാരുടെ പട്ടികയിൽ ഉൾപെടുത്തുകയും, ഏറ്റുമുട്ടലിൽ കൊല്ലുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.
തിങ്കളാഴ്ച വനിതാ എസ്‌ഐ ദുഷ്യന്തിന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് കടുത്ത മാനസിക പീഡനം ഇവർ ദുഷ്യന്തിന് നൽകി. ഇതോടെ മദ്യത്തിൽ കീടനാശിനി ചേർത്ത് ദുഷ്യന്ത് കഴിക്കുകയായിരുന്നു. നിലവിൽ ചാമരാജനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (സിഐഎംഎസ്) ദുഷ്യന്ത് ചികിത്സയിലാണ്. എസ്‌ഐ വർഷയ്‌ക്കെതിരെ ദുഷ്യന്തിന്റെ മാതാപിതാക്കൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
TAGS: KARNATAKA | CRIME
SUMMARY: Youth attempts suicide over alleged harassment by woman police sub-inspector
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…