ചെന്നൈ: തമിഴ്നാട്ടില്‍ വനിതാ പോലീസുകാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. പ്രസവാവധി കഴിഞ്ഞു വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് മൂന്ന് വര്‍ഷത്തേക്ക് പോസ്റ്റിങ് നല്‍കും എന്നും എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ മെഡല്‍, ആഭ്യന്തര മന്ത്രിയുടെ മെഡല്‍ എന്നിവ സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് പ്രസവാവധിക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് അവര്‍ ആവശ്യപ്പെടുന്ന ഇടത്ത് പോസ്റ്റിങ് നല്‍കുന്നതെന്നും എം.കെ.സ്റ്റാലിന്‍ പറഞ്ഞു. 2021ൽ ഡിഎംകെ അധികാരത്തിൽ വന്നതിനുശേഷം സർക്കാർ ജീവനക്കാരുടെ പ്രസവാവധി ഒമ്പത് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തിയിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും വനിതാ പോലീസിന്റെ പ്രൊഫഷണൽ വൈദഗ്ധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ മെഡലുകളും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകളും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മെഡലുകളും മികച്ച പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും രാജരത്നം സ്റ്റേഡിയത്തിൽ അദ്ദേഹം വിതരണം ചെയ്തു.
<br>
TAGS ; M.K STALIN |
SUMMARY : Tamilnadu govt to give one year maternity leave to women police officers
കാസറഗോഡ്: സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസറഗോഡ് കുമ്പളയിലാണ് സംഭവം. ബംബ്രാണ ചൂരിത്തടുക്കയില്‍ റസാഖ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു.…
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച് ബ്രിട്ടീഷ് കുടുംബം. ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്ക് നല്‍കുന്ന സൗകര്യങ്ങളെ കുറിച്ച് വിവരിക്കുന്ന ബ്രിട്ടീഷ്…
മുംബൈ: ബെറ്റിംഗ് ആപ്പ് കേസ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും…
ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകാവലോകനവും പ്രഭാഷണവും നവംബർ 15ന് വൈകിട്ട് 4 മണി മുതൽ ജീവൻ ഭീമ…
ഡൽഹി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം…