വനിതാ പ്രീമിയര്‍ ലീഗ്; കിരീടം ചൂടി മുംബൈ, എട്ട് റണ്‍സിന് കീഴടങ്ങി ഡൽഹി

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യന്‍സിന്. കലാശപ്പോരാട്ടത്തില്‍ എട്ട് റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ഡിസിയുടെ റണ്‍ ചേസിങ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 141 റണ്‍സില്‍ അവസാനിച്ചു. ബാറ്റിങിലും ബൗളിങിലും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ 44 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ആണ് മുംബൈയുടെ വിജയശില്‍പി.

വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ രണ്ട് തവണ ജേതാക്കളാവുന്ന ആദ്യ ടീമാണ് മുംബൈ ഇന്ത്യന്‍സ്. 2023 ലെ ആദ്യ പതിപ്പിലും കിരീടം നേടിയിരുന്നു. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഫൈനല്‍ യോഗ്യത നേടിയിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു തവണ പോലും കിരീടം നേടാനായില്ല.

150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് വേണ്ടി 26 പന്തില്‍ 40 റണ്‍സുമായി മാരിസാന്‍ കാപ്പ് പോരാടിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. പ്രമുഖ താരം ജെമിമ റോഡ്രിഗസ് 21 പന്തില്‍ 30 റണ്‍സും നിക്കി പ്രസാദ് 23 പന്തില്‍ പുറത്താവാതെ 25 റണ്‍സും നേടി. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ജയിക്കാമായിരുന്ന മല്‍സരം ഡല്‍ഹി കൈവിടുകയായിരുന്നു.

TAGS: SPORTS | CRICKET
SUMMARY: Mumbai Indians once more win title in wpl

Savre Digital

Recent Posts

അവയവദാനത്തിലൂടെ ഷിബു അഞ്ചുപേര്‍ക്ക് പുതുജീവനേകും; ഹൃദയവുമായി എയര്‍ ആംബുലൻസ് എറണാകുളത്തേക്ക്

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…

6 minutes ago

ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരിമരുന്ന് കേസില്‍ ഫോറൻസിക് റിപ്പോര്‍ട്ട്‌ പുറത്ത്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…

51 minutes ago

ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ക്രിസ്‌മസ് ആഘോഷവും സാഹിത്യ സംവാദവും

ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മ‌സ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…

1 hour ago

സ്വർണവിലയില്‍ വൻവർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി…

2 hours ago

പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പിൻവലിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു.…

3 hours ago

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…

4 hours ago