വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഡിസംബറോടെ ഓടിത്തുടങ്ങും

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ വർഷം ഡിസംബറോടെ ഓടിത്തുടങ്ങും. സെപ്റ്റംബർ 20ന് ബെംഗളൂരു പ്ലാൻ്റിൽ നിന്ന് ട്രെയിൻ കോച്ചുകൾ പുറത്തിറങ്ങുമെന്നാണ് വിവരം. ബെംഗളൂരുവിലെ ബിഇഎംഎൽ പ്ലാൻ്റിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറങ്ങുന്നതെന്ന് ബെംഗളൂരു സെൻട്രൽ നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി പി.സി. മോഹൻ പറഞ്ഞു. ഈ വർഷം ഡിസംബറോടെ ട്രെയിൻ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രണ്ട് മാസത്തിനുള്ളിൽ ട്രാക്കിലിറങ്ങുമെന്ന് കഴിഞ്ഞ ജൂണിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇത്തരം വന്ദേ ഭാരത് ട്രെയിനുകൾക്ക് യാത്രക്കാരിൽ നിന്ന് ലഭിച്ച മികച്ച സ്വീകാര്യതയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വരവിന് കാരണമായത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിലവിലെ രാജധാനി എക്‌സ്‌പ്രസിന് വെല്ലുവിളിയാകും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് പിന്നാലെയാകും മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ട്രാക്കിലെത്തുക. 2026ന് ശേഷമാകും ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക് ഓടിത്തുടങ്ങുക.

TAGS: BENGALURU | VANDE BHARAT SLEEPER TRAIN
SUMMARY: Vande bharat sleeper trains to be on track by december

Savre Digital

Recent Posts

സംസ്ഥാനത്ത് മഴ കനക്കും; നാളെ നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസറഗോഡ് ജില്ലകളില്‍ യെല്ലോ…

17 minutes ago

ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ആരോഗ്യ സെമിനാർ

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ഡിമെൻഷ്യ ഇന്ത്യ അലയൻസ് എന്ന സർക്കാർ ഇതര സംഘടനയുമായി ചേർന്ന്…

22 minutes ago

ഹിന്ദു പിന്തുടര്‍ച്ചാവകാശം: സ്വത്തില്‍ പെണ്‍മക്കള്‍ക്കും ഇനി തുല‍്യ അവകാശം

കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…

1 hour ago

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും: ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…

2 hours ago

തേനീച്ച ആക്രമണം; ഇൻഡിഗോ വിമാനം ഒരു മണിക്കൂര്‍ വൈകി

ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.…

2 hours ago

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പു കേസ്; സൗബിൻ ഷാഹിര്‍ അറസ്റ്റില്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…

3 hours ago