തിരുവനന്തപുരം: വയനാടിന് കൈത്താങ്ങുമായി ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ സംഭാവന നല്‍കി.
രാജ്കുമാർ സേതുപതി, സുഹാസിനി മണിരത്നം, ശ്രീപ്രിയ, മണിരത്നം, ഖുശ്ബു സുന്ദർ, മീന സാഗർ, കല്യാണി പ്രിയദർശൻ, ലിസി ലക്ഷ്മി, ശോഭന, റഹ്മാൻ തുടങ്ങിയവരും ഇതിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പണം കൈമാറുകയായിരുന്നു ചെന്നൈയിലെ ഈ താരകൂട്ടായ്മ.
ചൂരല്‍മല, മുണ്ടക്കൈ മേഖലകളിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി തെലുങ്ക്, തമിഴ് ഇൻഡസ്ട്രിയില്‍ നിന്നും നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തെലുങ്ക് സൂപ്പർ താരം പ്രഭാസ് 2 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നല്‍കിയത്. ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേർന്ന് സംഭാവന ചെയ്തത്.
മോഹൻലാല്‍, മമ്മൂട്ടി, മഞ്ജു വാര്യർ, ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മഞ്ജു വാര്യർ അഞ്ചുലക്ഷം രൂപയും, നവ്യാ നായർ ഒരുലക്ഷം രൂപയുമാണ് നല്‍കിയത്.
TAGS : WAYANAD LANDSLIDE | CHENNAI | FILM
SUMMARY : Wayanad landslide; 1 crore was given by the film association of Chennai
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…
കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…
കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന്…
തിരുവനന്തപുരം: യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന…
തിരൂർ: കാസറഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ആക്രമണം. തിരൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം നടന്നത്.…
ബെംഗളൂരു: കലാവേദി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേള ഞായറാഴ്ച രാവിലെ 10.30 മുതൽ മാർത്തഹള്ളി കലാഭവനിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്‌ബോൾ,…