ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ വയനാടിനൊപ്പം ദുരിതാശ്വാസ പരിപാടിയുടെ ചാപ്റ്റര്‍ തല ഉദ്ഘാടനം വിമാനപുര കൈരളി നിലയം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കൈരളി കലാസമിതി സെക്രട്ടറി പി. കെ സുധീഷ് നിര്‍വഹിച്ചു. ചാപ്റ്റര്‍ പ്രസിഡണ്ട് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടോമി ആലുങ്കല്‍, സെക്രട്ടറി ഹിത, അക്കാദമിക് കോഡിനേറ്റര്‍ മീര, കോഡിനേറ്റര്‍ നൂര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
മലയാളം മിഷന്‍ അധ്യാപകരും വിദ്യാര്‍ഥികളും വയനാടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കി. ഓഗസ്റ്റ് 25 വരെ നീണ്ടു നില്‍കുന്ന പരിപാടിയില്‍ വയനാട്ടിലെ കൂട്ടുകാര്‍ക്കൊരു സ്‌നേഹസന്ദേശം എന്ന പ്രവര്‍ത്തനം കൂടി മലയാളം മിഷന്‍ പഠിതാക്കള്‍ ചെയ്യുന്നുണ്ട്.
<BR>
TAGS : WAYANAD LANDSLIDE | MALAYALAM MISSION
SUMMARY : Karnataka Chapter of Malayalam Mission reaches out to Wayanad
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…