വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും. ദേവസം ബോർഡ് രൂപീകൃതമായതിൻ്റെ 75 വർഷം പിന്നിടുകയാണെങ്കിലും ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ ഡയമണ്ട് ജൂബിലിയുമായി ബന്ധപ്പെട്ട് ആർഭാടപരമായ ആഘോഷങ്ങള്‍ ഉണ്ടാവുകയില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
ഒരു വർഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും പി എസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം മേഖലയില്‍ സമ്പൂർണ കമ്പ്യൂട്ടർവല്‍ക്കരണം നടപ്പാക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. മുമ്പെ ഇക്കാര്യം പറഞ്ഞതായിരുന്നു എന്ന് ചൂണ്ടിക്കാണിച്ച ദേവസ്വം ബോർഡ് പ്രസിഡൻ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴില്‍ വരുന്ന മുഴുവൻ ക്ഷേത്രങ്ങളിലും ഇ കാണിക്ക സംവിധാനം നടപ്പാക്കിയതായും അറിയിച്ചു. ഘട്ടം ഘട്ടമായി മറ്റു ക്ഷേത്രങ്ങളില്‍ ഇത് നടപ്പാക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
TAGS : WAYANAD LANDSLIDE | THIRUVATHAMKOOR
SUMMARY : Landslides in Wayanad; Travancore Devaswom Board to donate Rs 1 crore to the relief fund
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എം പിക്ക് മർദനമേറ്റതില്‍ രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലംമാറ്റി. വടകര, പേരാമ്പ്ര ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയത്.…
കോയമ്പത്തൂര്‍: സലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പാലക്കാട് യാക്കര കടന്തുരുത്തി സ്വദേശി എസ്.സാനു…
തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) അന്തരിച്ചു.…
അഹമ്മദാബാദ്: മദ്യനിരോധനം നിലവിലുളള ഗുജറാത്തില്‍ രണ്ട് കോടിയിലധികം വിലവരുന്ന വിദേശമദ്യം പിടികൂടി. ദീപാവലിക്ക് മുന്നോടിയായി അഹമ്മദാബാദ് പൊലീസ് നടത്തിയ റെയ്ഡുകളിലാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം,…
ബെംഗളൂരു: കുടക് സ്വദേശിനിയായ കോളേജ് വിദ്യാർഥിനിയെ വാടകമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ സീനിയർ വിദ്യാർഥിയുടെപേരിൽ കേസെടുത്തു. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ…