ബെംഗളൂരു: വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി. ജ്യേഷ്ഠൻ്റെ മരണ ചടങ്ങിൽ പങ്കെടുക്കാൻ ചൂരൽമലയിൽ എത്തിയ ഗുണ്ടൽപേട്ട് താലൂക്കിലെ ത്രയംബകപുര സ്വദേശി സ്വാമി ഷെട്ടിയാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉരുൾപൊട്ടലുണ്ടായപ്പോൾ സ്വാമി ചൂരൽമലയിലുണ്ടായിരുന്നു.
പാലം തകർന്ന് വീടുകളിൽ വെള്ളം കയറി. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒമ്പത് മാസമായ ഗർഭിണിയും, ഭർത്താവും തന്റെ കൺമുന്നിൽ നിന്ന് ഒഴുകിപ്പോയി. ഒരു കമ്പിയിൽ മുറുകെപ്പിടിച്ചാണ് സ്വയം രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
തൻ്റെ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും സ്വാമി ഷെട്ടി പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ കാലിന് പരുക്കേറ്റു. എന്നാൽ മകളെയും പേരക്കുട്ടിയെയും രക്ഷിക്കാൻ തനിക്ക് കഴിഞ്ഞെന്ന് സ്വാമി പറഞ്ഞു. അപകടത്തിനു ശേഷം നെഞ്ചിൽ വേദന അനുഭവപ്പെട്ടിരുന്നു. പക്ഷേ സ്കാനുകൾ എല്ലാം ശരിയാണെന്ന് സ്വാമി പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ എട്ടുപേരായിരുന്നു സ്വാമിയുടെ വീട്ടിലുണ്ടായിരുന്നത്. സ്വാമി താമസിച്ചിരുന്ന സ്ഥലത്ത് ആകെ 10-12 പേർ മാത്രമാണ് രക്ഷപ്പെട്ടത്. കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകൾ പോലും തകർന്നു. കെട്ടിടത്തിന്റെ കമ്പികൾ കൈയിൽ കിട്ടിയതോടെ ഇതിന്റെ ബലത്തിലാണ് പിടിച്ചുനിന്നത്. പിറ്റേന്ന് രാവിലെ ചുറ്റിലും മൃതദേഹങ്ങളാണ് കാണാൻ സാധിച്ചതെന്നും സ്വാമി പറഞ്ഞു. നിലവിൽ വയനാട് ദുരന്തത്തിൽ 300ലധികം പേരാണ് മരിച്ചത്. 300ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
TAGS: KARNATAKA | LANDSLIDE
SUMMARY: Gundlupet man survives Wayanad landslide, saves daughter and grandson
തൊടുപുഴ: തേയില വെട്ടുന്ന പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ഡ് മുറിഞ്ഞ് ദേഹത്ത് പതിച്ച് പരുക്കേറ്റ തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല…
ബോഗോട്ട: തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു. ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു…
ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്.തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം…
ബെംഗളൂരു: ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ…
വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട്…
തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…