ബെംഗളൂരു: വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കാണാതായ കർണാടക സ്വദേശിനിയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. കുടക് നെല്യാഹുഡിക്കേരി സ്വദേശി ദിവ്യയുടെയും (35) കുടുംബാംഗങ്ങളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ദിവ്യ ചൂരൽമലയിലാണ് വിവാഹം കഴിച്ചതെന്ന് ഇവരുടെ അമ്മ പൊന്നമ്മ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായതിന് ശേഷം ദിവ്യയെയൊ ഭർത്താവിനെയോ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് കാട്ടി പൊന്നമ്മ കുടക് പോലീസിൽ പരാതി നൽകിയിരുന്നു.
ഉരുൾപൊട്ടലിന് ശേഷം ദിവ്യ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെ കാണാതായിരുന്നു. മകളെയും കുടുംബാംഗങ്ങളെയും കണ്ടെത്താൻ പൊന്നമ്മ പോലീസിനോട് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ദിവ്യയുടെയും മകൻ ലക്ഷിതിൻ്റെയും മൃതദേഹങ്ങൾ ഒരുമിച്ചാണ് കണ്ടെത്തിയത്. വയനാട്ടിലെ ആശുപത്രിയിലായിരുന്നു ദിവ്യ ജോലി ചെയ്തിരുന്നത്. എട്ടിലധികം കർണാടക സ്വദേശികളാണ് വയനാട് ദുരന്തത്തിൽ മരണപ്പെട്ടിരിക്കുന്നത്.
ആറ് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. എൻഡിആർഎഫ്, കെ-9 ഡോഗ് സ്ക്വാഡ്, ആർമി, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ്, പോലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുൾപ്പെടെ വിവിധ സേനകളിൽ നിന്നുള്ള 1,300 ഓളം ഉദ്യോഗസ്ഥരും, സന്നദ്ധ പ്രവർത്തകരുമാണ് വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
TAGS: WAYANAD | LANDSLIDE
SUMMARY: Kerala landslides: Body of Karnataka woman traced in Wayanad
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…