Categories: KARNATAKATOP NEWS

വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കർണാടക

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം ഏകോപിപ്പിക്കാൻ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കർണാടക സർക്കാർ. അപകടത്തിൽ കർണാടക സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. ചൊവ്വാഴ്ച വൈകീട്ടോടെ തന്നെ ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് അയച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സി. ജാഫർ, ദിലീഷ് ശശി എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്.

വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ സഹകരണവും സർക്കാർ നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമിനെയും കരസേനയുടെ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിൻ്റെ ടീമിനെയും ദുരിതബാധിത പ്രദേശത്തെക്ക് അയച്ചിട്ടുണ്ട്. കർണാടകയിലെ ചില നിവാസികളും മണ്ണിടിച്ചിലിൽ പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെ അവരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എംഇജിയിലെ ഒരു ഉദ്യോഗസ്ഥൻ, രണ്ട് ജെസിഒമാർ, വിവിധ റാങ്കിലുള്ള 70 ഉദ്യോഗസ്ഥർ എന്നിവർ ഇതിനകം 15 വാഹനങ്ങളിലായി രക്ഷാ, ദുരിതാശ്വാസ സാമഗ്രികളുമായി വയനാട്ടിലേക്ക് പുറപ്പെട്ടതായി സിദ്ധരാമയ്യ അറിയിച്ചു. കൂടാതെ രക്ഷാദൗത്യത്തിന് ആവശ്യമായ ഉപകരണങ്ങളുമായി 100 സൈനികർ 40 വാഹനങ്ങളിലായി ബുധനാഴ്ച പുലർച്ചെ വയനാട്ടിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസ സാമഗ്രികളുടെ വാഹനങ്ങൾ വയനാട്ടിലേക്ക് എത്രയും വേഗം എത്തിക്കുന്നതിനായി ബന്ദിപ്പൂർ ചെക്ക് പോസ്റ്റിലെ ഗ്രീൻ കോറിഡോർ സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റികളുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ സഹായം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, അതിർത്തി ജില്ലകളായ മൈസൂരു, ചാമരാജനഗർ എന്നിവിടങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണർമാരും അടിയന്തിര പിന്തുണ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആശുപത്രി സൗകര്യങ്ങൾ, പരുക്കേറ്റവരെ കൊണ്ടുപോകുന്നതിനുള്ള ബസുകൾ എന്നിവ എച്ച്.ഡി. കോട്ടയിൽ സജ്ജമാണ്. ജില്ലാ അതിർത്തിയിൽ നിന്ന് വയനാട്ടിലേക്ക് പതിവായി യാത്ര ചെയ്യുന്ന പൗരന്മാരെ സഹായിക്കാൻ ചാമരാജനഗർ ജില്ലാ ഭരണകൂടം ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുമുണ്ട്.

TAGS: WAYANAD | LANDSLIDE
SUMMARY: Karnataka deputes two IAS officers to Wayanad, efforts on to trace residents of state

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

4 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

5 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

5 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

5 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

6 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

6 hours ago