വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു കുറിപ്പ് വൈറലായി മാറിയിരുന്നു. വയനാട്ടില്‍ വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും തയ്യാറാണെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പായിരുന്നുവത്. ഇടുക്കി സ്വദേശികളായ സജിൻ പാറേക്കരയാണ് ഈ കുറിപ്പ് പങ്കുവെച്ചത്.
ഇപ്പോഴിതാ ആവശ്യക്കാരുണ്ടെന്ന വിളി വന്നതിന് പിന്നാലെ മുലപ്പാല്‍ നല്‍കുന്നതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാനുള്ള ദമ്പതികളുടെ തീരുമാനത്തിന് സോഷ്യല്‍ മീഡിയയിൽ കൈയടിക്കുകയാണ്.
ദുരന്തം മാതാപിതാക്കളെ കവർന്ന് നിരവധി കുഞ്ഞുങ്ങള്‍ അനാഥരായി എന്ന വിവരമാണ് ഭാവനയെ ഈ പ്രവർത്തി ചെയ്യാനായി പ്രേരിപ്പിച്ചത്. പിന്നാലെ താനിതിന് സന്നദ്ധയാണെന്ന് ഭാവന സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. താൻ രണ്ടു കുട്ടികളുടെ അമ്മയാണെന്നും, അമ്മയില്ലാതായാലുള്ള കുഞ്ഞുങ്ങളുടെ അവസ്ഥ തനിക്കറിയാം. അതുകൊണ്ടാണ് താനിതിന് തയ്യാറായതെന്നും ഭാവന പ്രതികരിച്ചു.
ദുരന്തത്തില്‍ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടർന്ന് മുലപ്പാല്‍ നല്‍കാൻ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിക്കുകയായിരുന്നു. ‘ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോള്‍ പിന്തുണ ലഭിച്ചു’- അങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാൻ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു. നാലു വയസ്സും, നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഭാവന.
TAGS : IDUKKI NEWS | WAYANAD LANDSLIDE | MOTHER
SUMMARY : Idukki’s ‘mother’ ready to breastfeed babies in Wayanad
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…